Latest

പാപ്പിയമ്മയ്ക്ക് വീട് നിർമ്മിച്ച് നൽകും : ബോബി ചെമ്മണ്ണൂർ

“Manju”

വെറുമൊരു മോഡൽ മാത്രമായിരുന്നില്ല പാപ്പിയമ്മ , കേരളത്തിന് ഒരു നൊമ്പരം കൂടിയായിരുന്നു . 98-)0 വയസ്സിലും അടച്ചുറപ്പുള്ള വീട് ഇല്ലാത്തതിന്റെ പാപ്പിയമ്മയുടെ വേദന കേരളം ഒന്നടങ്കമാണ് ഏറ്റെടുത്തത് .

ഫോട്ടോഗ്രാഫർ മാഹാദേവൻ തമ്പി പകർത്തിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയിരുന്നു.ഇതിലാണ് പാപ്പിയമ്മ തന്റെ ആഗ്രഹം പറഞ്ഞത് . ഈ വീഡിയോ കണ്ട് വ്യവസായി ബോബി ചെമ്മണ്ണൂർ സഹായ വാഗ്ദാനവുമായി എത്തി. പാപ്പി അമ്മയ്ക്ക് വീടുവെച്ചു നൽകുമെന്ന് ബോബി അറിയിച്ചു.

ചില ശ്രമങ്ങളുടെ ഫലമായി ഈ വീഡിയോ ബോബി ചെമ്മണ്ണൂരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ മഹാദേവൻ തമ്പിക്കായി . തുടർന്നാണ് ബോബി ചെമ്മണ്ണൂർ വിളിച്ച് പാപ്പി അമ്മയ്ക്ക് വീട് പണിതു കൊടുക്കുമെന്ന് ഉറപ്പു നൽകിയത് . തൊട്ടടുത്ത ദിവസം തന്നെ വൈക്കത്തെത്തി പാപ്പി അമ്മയെ കാണാമെന്നും പറഞ്ഞു . ഇതനുസരിച്ച് അദ്ദേഹം വന്നു. സ്ഥലം നോക്കാനും പ്ലാൻ തയാറാക്കാനുമായി ഒരു എൻജിനീയറും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പാപ്പി അമ്മയ്ക്കൊപ്പം പാട്ടു പാടിയും ഡാൻസ് കളിച്ചും ഭക്ഷണം കഴിച്ചുമൊക്കെയാണ് ബോബി ചെമ്മണ്ണൂർ മടങ്ങിയത്.

വീടിന്റെ പ്ലാൻ തയാറായി കഴിഞ്ഞു. ഒരിക്കൽ സ്വപ്നമായിരുന്ന കാര്യമാണ് സഫലമാകുന്നത് . ഒരു മകനെ പോലെ ബോബിയെ ചേർത്തു പിടിക്കുമ്പോൾ പാപ്പിയമ്മയുടെ , കുഴിഞ്ഞ കണ്ണുകൾ നിറഞ്ഞിരുന്നു.

Related Articles

Back to top button