IndiaLatest

സാക്ഷരനായ പ്രസിഡന്റിന് മിഷന്റെ ആദരം

“Manju”

പഠിച്ചു മിടുക്കനായപ്രസിഡന്റിന് ജില്ല സാക്ഷരത മിഷ​ന്റെ ആദരം

ആലപ്പുഴ: സാക്ഷരത മിഷ​ന്റെ പത്താംതരവും ഹയര്‍ സെക്കന്‍ഡറിയും പഠിച്ച്‌​ മിടുക്കനായ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്‍റ് എം.വി. വിശ്വംഭരന്​ ആദരം​. ചെറുപ്പത്തില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച വിശ്വംഭരന്‍ സാക്ഷരത പ്രേരക് സ്നേഹപ്പന്റെറ നിര്‍ബന്ധത്താലാണ് തുടര്‍വിദ്യാഭ്യാസത്തി​ന്റെ വഴിയിലേക്ക് വന്നത്. തിരിച്ചുവരവ് ഒട്ടും മോശമാക്കിയില്ല. മികച്ച വിജയം നേടി വിശ്വംഭരന്‍ കഴിവ് തെളിയിച്ചു.

വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക്​ മത്സരിക്കുമ്പോള്‍ തുല്യത പഠനത്തിലൂടെ കിട്ടിയ അറിവ് ഏറെ കരുത്ത് പകര്‍ന്നതായും വിശ്വംഭരന്‍ പറഞ്ഞു. പ്രസിഡന്‍റായി ചുമതലയേറ്റശേഷം എല്ലാ വേദികളിലും തുടര്‍വിദ്യാഭ്യാസത്തി​ന്റെ പ്രാധാന്യം വിശദീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശനിയാഴ്ച ആരംഭിച്ച തുല്യത കോഴ്സിന്റെ പുതിയ ബാച്ച്‌ ഉദ്ഘാടനം ചെയ്തതും വിശ്വംഭരനാണ്.

സന്തോഷം പങ്കിടാന്‍ സാക്ഷരത മിഷന്‍ ജില്ല ഓഫിസില്‍ എത്തിയ വിശ്വംഭരനെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി പുസ്തകങ്ങള്‍ നല്‍കി ആദരിച്ചു. വെളിയനാട് ബ്ലോക്കിലെ മുഴുവന്‍ ആളുകളെയും ഹയര്‍ സെക്കന്‍ഡറിതലം വരെ എത്തിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും വിശ്വംഭരന്‍ പറഞ്ഞു.

നിലവില്‍ വിവിധ തുല്യത കോഴ്സുകളിലെ പഠിതാക്കളായിരുന്ന 20 പേര്‍ ജനപ്രതിനിധികളായി മാറിയിട്ടുണ്ട്. സാക്ഷരതയിലൂടെ പഠിച്ച്‌ വിജയിച്ച്‌ ജനപ്രതിനിധികളായവരെ അനുമോദിക്കുന്നതിന് ജില്ല പഞ്ചായത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുമെന്ന് കെ.ജി. രാജേശ്വരി പറഞ്ഞു.

Related Articles

Check Also
Close
Back to top button