KeralaLatestThiruvananthapuram

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

“Manju”

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ; നികുതി-നികുതിയേതര വരുമാനം കുത്തനെ  ഇടിഞ്ഞു | Kerala in heavy financial crisis

തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൌണും കാരണം സംസ്ഥാനത്തിന്‍്റെ സാമ്ബത്തിക നില പാടെ തകര്‍ന്നതായി കണക്കുകള്‍.

നികുതിനികുതിയേതര വരുമാനങ്ങള്‍ കുത്തനെ ഇടിയുകയും വരുമാനം വലിയ തോതില്‍ ഇല്ലാതാവുകയും ചെയ്തതാണ് സംസ്ഥാനത്തെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്.

മൂല്യ വര്‍ദ്ധനവില്‍ ഒന്നാം പാദത്തിലെ പ്രതീക്ഷിത നഷ്ടം 80000 കോടി രൂപയാണ്. തനത് നികുതി വരുമാനത്തില്‍ 23.04 ശതമാനം ഇടിവുണ്ടായി. നികുതിയേതര വരുമാനത്തില്‍ 65.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കേന്ദ്ര നികുതി വിഹിതത്തില്‍ 38.49 ശതമാനം ഇടിവും സംഭവിച്ചു.

213 ദശലക്ഷം തൊഴില്‍ ദിനങ്ങള്‍ നഷ്ടമായതും വരുമാനം ഇടിയാന്‍ കാരണമായി. മൊത്തം വേതന വരുമാന നഷ്ടം 12976 കോടിയായി ഉയര്‍ന്നു. പ്രവാസി നിക്ഷേപത്തില്‍ 2020 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ മാത്രം 2399 കോടി കുറവുണ്ടായെന്നും ധനമന്ത്രി രേഖാ മൂലം സഭയെ അറിയിച്ചു.

Related Articles

Back to top button