KeralaLatest

സംവരണം: സമസ്തയുടെ 10 ലക്ഷം ഒപ്പുകള്‍ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

“Manju”

കോഴിക്കോട്: സംവരണ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ടു കേരളത്തിലെ പതിനായിരത്തോളം വരുന്ന ജുമാ മസ്ജിദുകളില്‍ നിന്ന് സമസ്ത ശേഖരിച്ച 10 ലക്ഷം ഒപ്പുകള്‍ ജനുവരി 18 ന് തിങ്കളാഴ്ച പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കും. തിരുവനന്തപുരത്ത് നിയമാസഭാ മന്ദിരത്തില്‍ വെച്ചാണ് ഒപ്പുകള്‍ സമര്‍പ്പിക്കുന്നത്. കാലത്ത് 9.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് ഒപ്പ് സമര്‍പ്പണജാഥ ആരംഭിക്കും. സംവരണ വിഷയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നേതൃത്വത്തില്‍ രൂപീകരിച്ച സമസ്ത സംവരണ സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. യോഗത്തില്‍ ചെയര്‍മാന്‍ ഡോ.എന്‍.എ എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ്, അബ്ദുസമദ് പൂക്കോട്ടുര്‍,കെ മോയിന്‍കുട്ടി മാസ്റ്റര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, അഡ്വ. ത്വയ്യിബ് ഹുദവി പ്രസംഗിച്ചു. കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ സ്വാഗതവും സത്താര്‍ പന്തലൂര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button