IndiaLatest

രാമസേതു പ്രകൃതി നിര്‍മ്മിതമോ, മനുഷ്യ നിര്‍മ്മിതമോ? പഠനം ആരംഭിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

“Manju”

ന്യൂഡൽഹി : രാമസേതു പ്രകൃതി നിര്‍മ്മിതമോ? മനുഷ്യനിര്‍മ്മിത പ്രതിഭാസമോ?…ഇത് പരിശോധിക്കാനായി സമുദ്രത്തിനടിയില്‍ പര്യവേഷണം നടത്താന്‍ ഒരുങ്ങുകയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ യുടെ കീഴിലുള്ള ഒരു സംഘടന . ഗവേഷണം ഈ വർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ട് .

രാമേശ്വരത്തെ വടക്കന്‍ ശ്രീലങ്കയിലെ മാന്നാറുമായി ബന്ധിപ്പിക്കുന്നതാണ് 30 കിലോമീറ്റര്‍ വരുന്ന ഈ ഭാഗം. കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും, (സി‌എസ്‌ഐ‌ആർ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (എൻ‌ഐ‌ഒ) ഗോവയും നടത്തുന്ന പഠനത്തിൽ രാമ സേതു രൂപപ്പെടുന്നതിന് പിന്നിലെ പ്രക്രിയയെക്കുറിച്ചും രാമ സേതുവിന് ചുറ്റും വെള്ളത്തിൽ മുങ്ങിയ വാസസ്ഥലങ്ങൾ ഉണ്ടോയെന്നും ഗവേഷണം നടത്തും .

രാമസേതുവെന്നും ആദം ബ്രിഡ്‌ജെന്നും വിളിക്കപ്പെടുന്ന ഭാഗം ചുണ്ണാമ്പ് കല്ലുകള്‍ അടങ്ങിയതും, പ്രകൃതി തന്നെ രൂപപ്പെടുത്തിയതുമായ ശൃംഖലയാണെന്നും , മറിച്ച് രാമായണത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണെന്നും രണ്ട് വാദങ്ങളുണ്ട് രാമസേതുവിനു പിന്നിൽ . ജലനിരപ്പിൽ നിന്ന് 35 മുതൽ 40 മീറ്റർ വരെ താഴ്ചയുള്ള അവശിഷ്ടത്തിന്റെ സാമ്പിളുകൾ ശേഖരിക്കുന്നതിന് എൻ‌ഐ‌ഒയുടെ ഗവേഷണ കപ്പലുകളും ഉപയോഗിക്കും.

Related Articles

Back to top button