InternationalLatest

സന്ദര്‍ശക വിസയിലുള്ളവര്‍ക്ക്‌ ഖത്തറില്‍ വാക്‌സിന്‍ ലഭിക്കില്ല

“Manju”

ദോഹ : നിലവില്‍ സ്വദേശികള്‍ക്കും താമസക്കാര്‍ക്കും മാത്രമാണ്‌ ഖത്തറില്‍
കൊറോണ പ്രതിരോധ കുത്തിവെയ്‌പു നല്‍കുന്നതെന്ന്‌ പൊതുജനാരോഗ്യ മന്ത്രാലയം.
സന്ദര്‍ശക വിസയിലുള്ളവര്‍ക്ക്‌ ഈ ഘട്ടത്തില്‍ കൊറോണ പ്രതിരോധകുത്തിവെയ്‌പു ലഭിക്കില്ല. കൊറോണ പോസിറ്റിവ്‌ ആയവര്‍ രോഗം സ്‌ഥിരീകരിച്ച്‌ 90 ദിവസത്തിനു ശേഷമേ വാക്‌സിന്‍ എടുക്കാവൂ എന്നും വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോ. സൊഹാ അല്‍ ബയാത്‌ പറഞ്ഞു. ഇന്‍സ്‌റ്റാഗ്രാമില്‍ ലഭിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ്‌ അവര്‍ ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്‌.

പുറത്തുനിന്നു ഖത്തറിലേക്ക്‌ എത്തുന്നതിന്‌ പ്രതിരോധ കുത്തിവെയ്‌പ്‌ നിര്‍ബന്ധമല്ല. എന്നാല്‍ ഖത്തറില്‍ നിന്ന്‌ ഉംറയ്‌ക്കായി സൗദിയിലേക്ക്‌ പോകുന്നവര്‍ക്ക്‌ വാക്‌സിന്‍ നിര്‍ബന്ധമാണ്‌. ഫൈസര്‍-ബയോണ്‍ടെക്‌ വാക്‌സിനാണ്‌ ഖത്തറില്‍ ഇപ്പോള്‍ നല്‍കുന്നത്‌. മൊഡേണയുടെ വാക്‌സിന്‍ അധികം വൈകാതെയെത്തും.

സംഭരണ സംവിധാനത്തിലും രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള യിലുമാണ്‌ രണ്ടു
വാക്‌സിനുകളും തമ്മിലുള്ള മുഖ്യവ്യത്യാസം. ആദ്യ ഡോസ്‌ ലഭിച്ച്‌ 21-ാം ദിവസമാണ്‌ ഫൈസറിന്റെ രണ്ടാം ഡോസ്‌ എടുക്കേണ്ടത്‌. എന്നാല്‍ മൊഡേണയുടെ രണ്ടാം ഡോസ്‌ 28 ദിവസം കഴിഞ്ഞാണ്‌ എടുക്കേണ്ടത്‌. ഖത്തറില്‍ വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും ഇതുവരെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ അറിയിച്ചു

Related Articles

Back to top button