EntertainmentLatest

പുകവലിയെ പ്രോത്സാഹിപ്പിക്കുന്നു ; കെ.ജി.എഫ്. 2 ടീസറിനെതിരെ വിമര്‍ശനം  ……

“Manju”

കർണാടക : ഇന്ത്യയൊട്ടാകെ വലിയ തരംഗം സൃഷ്ടിച്ച ഒരു സിനിമയായിരുന്നു കെ.ജി.എഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ജനുവരി ഏഴിന് യഷിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടപ്പോൾ മികച്ച പ്രതികരണങ്ങളാണ് കാഴ്ചക്കാരിൽനിന്നും നേടിയത്. ടീസർ യൂട്യൂബിൽ 132 ദശലക്ഷത്തിലധികം കാഴ്ചകൾ നേടി റെക്കോർഡ് സൃഷ്ടിച്ചു. എന്നാൽ ചിത്രത്തിലെ പുകവലി രംഗത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് കർണാടക ആന്റി-റ്റുബാകോ സെൽ.

പ്രസ്തുത രംഗം പുകവലിയെ പ്രാത്സാഹിപ്പിക്കുന്നതാണെന്നും ആയതിനാൽ അത്തരം രംഗങ്ങൾ ടീസറിൽനിന്നും ഒഴിവാക്കണമെന്നും സെൽ അഭ്യർഥിക്കുന്നു. ഇക്കാരണം ആരോപിച്ച് ആന്റി-റ്റുബാകോ സെൽ യഷിനെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് ഇപ്പോൾ.

നിയമമനുസരിച്ച് ‘പുകവലി ആരോഗ്യത്തിന് ഹാനികരമാണ്’ എന്ന അടിക്കുറിപ്പോടെ സ്ക്രീനിൽ പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാണ്. പക്ഷേ ടീസറിലോ പോസ്റ്ററുകളിലോ അത്തരം സന്ദേശങ്ങളൊന്നും നൽകിയിരുന്നില്ല.

 

Related Articles

Back to top button