KeralaKollamLatest

കൊട്ടാരക്കരയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ; രണ്ടുപേര്‍ക്ക് പരിക്ക്

“Manju”

സിന്ധുമോൾ. ആർ

കൊട്ടാരക്കര: എംസി റോഡില്‍ ലോവര്‍ കരിക്കത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കറവൂര്‍ കനാല്‍ പുറമ്പോക്ക് രജുഭവനില്‍ ജിലോ രാജന്‍ (26), പുനലൂര്‍ ചാലിയക്കര അനു ഭവനില്‍ എം.ആശ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സാരമായി പരുക്കേറ്റ ആശയെ തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാരും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

Related Articles

Back to top button