KeralaLatest

ക്ഷേമ പെന്‍ഷന്‍ വീണ്ടും വര്‍ധിപ്പിച്ചു; ഇനി 1,600 രൂപ

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ തുക വീണ്ടും വര്‍ധിപ്പിച്ചു. സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപനം നടത്തിയത്. ക്ഷേമ പെന്‍ഷന്‍ 100 രൂപ കൂടി വര്‍ധിപ്പിച്ച്‌ 1,600 ആക്കി. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഡിസംബറിലാണ് ക്ഷേമ പെന്‍ഷന്‍ 1,400 ല്‍ നിന്ന് 1,500 ആക്കി ഉയര്‍ത്തിയത്. എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ തുക വീട്ടിലെത്തും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ 600 രൂപയായിരുന്നു. കോവിഡാനന്തരം പുതിയ പുലരി പിറക്കുമെന്നും പ്രതിസന്ധികളെ അവസരങ്ങളാക്കി ജനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ മുന്നേറുമെന്നും ധനമന്ത്രി പറഞ്ഞു.

റബറിന്റെ തറവില 170 രൂപയാക്കി. നെല്ലിന്റെ സംഭരണവില 28 രൂപ. നാളികേരത്തിന് 32 രൂപ. പ്രവാസി ക്ഷേമത്തിനായി 180 കോടി അനുവദിച്ചു . 2021-22 ല്‍ ആരോഗ്യവകുപ്പില്‍ നാലായിരം തസ്തിക സൃഷ്ടിക്കുമെന്ന് ധനമന്ത്രി

Related Articles

Back to top button