InternationalLatest

ചൈന അവതരിപ്പിച്ച ലോക്ക് ഡൗൺ വിവാദത്തിൽ

“Manju”

ബീജിംഗ്: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാൻ ചൈന അവതരിപ്പിച്ച ദേശീയ ലോക്ക് ഡൗൺ എന്ന ആശയം വിവാദമാകുന്നു. എതിരാളികളുടെ സമ്പദ് വ്യവസ്ഥയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ലോക്ക് ഡൗൺ കൊണ്ടുവന്നതെന്ന ആരോപണമാണ് ഉയരുന്നത്. അമേരിക്കയുടെയും ബ്രിട്ടന്റെയും ചാര സംഘടനകൾ ഇക്കാര്യം അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

അമേരിക്കയിലെ പ്രമുഖ അഭിഭാഷകനായ മൈക്കൽ സെംഗെർ ചൈനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ചൈനയ്ക്ക് വെല്ലുവിളി ഉയർത്തുന്ന രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ലോക്ക് ഡൗൺ കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്നും കൊറോണ കാലത്ത് ചൈന സ്വീകരിച്ച നയങ്ങളും നടപടികളും പരിശോധിക്കണമെന്നും സെംഗെർ ആവശ്യപ്പെട്ടു.

ലോക്ക് ഡൗൺ മാത്രമാണ് രോഗ വ്യാപനം തടയാൻ സ്വീകരിക്കേണ്ട മാർഗം എന്ന ആശയമാണ് ചൈന മുന്നോട്ടുവെച്ചത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികൾ ഇക്കാര്യം അന്വേഷിക്കണം. അന്താരാഷ്ട്ര തലത്തിൽ 40 കോടി തൊഴിലുകളാണ് ലോക്ക് ഡൗൺ കാരണം നഷ്ടമായത്. ആഗോള സമ്പദ് വ്യവസ്ഥയിൽ 5 ശതമാനത്തിന്റെ ഇടിവുണ്ടായി. ലോക്ക് ഡൗൺ എന്നത് ശാസ്ത്രത്തേക്കാൾ ഉപരി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അജണ്ടയായിരുന്നു എന്നും സെംഗെർ ആരോപിച്ചു.

Related Articles

Back to top button