IndiaLatest

റോസ്‌വാലി ചിട്ടി തട്ടിപ്പ്‌: ചെയര്‍മാന്റെ ഭാര്യ അറസ്‌റ്റില്‍

“Manju”

കൊല്‍ക്കത്ത: 15,000 കോടി രൂപയുടെ റോസ്‌വാലി ചിട്ടിത്തട്ടിപ്പ്‌ കേസില്‍ ചെയര്‍മാന്‍ ഗൗതം കുന്തുവിന്റെ ഭാര്യ സുഭ്ര കുന്തുവിനെ സി.ബി.ഐ. അറസ്‌റ്റ്‌ ചെയ്‌തു. 2013 -ല്‍ പുറത്തുവന്ന തട്ടിപ്പ്‌ തൃണമൂല്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ്‌ വീണ്ടും ശക്‌തമായ ഇടപെടല്‍.
ബംഗാളില്‍ തൃണമൂലിനെ പ്രതിരോധത്തിലാക്കിയ ശാരദാ ചിട്ടിതട്ടിപ്പിനെക്കാള്‍ അഞ്ചിരട്ടി വ്യാപ്‌തിയുള്ളതാണ്‌ റോസ്‌വാലി സംഭവം. പശ്‌ചിമ ബംഗാളിനു പുറമേ അസം, ബിഹാര്‍ എന്നീ സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവരും നിക്ഷേപകരില്‍ ഉള്‍പ്പെടുന്നു.
സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കാന്‍ ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ക്കടക്കം തട്ടിപ്പിലൂടെ സമാഹരിച്ച തുകയുടെ ഒരുഭാഗം നല്‍കിയെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. നിക്ഷേപത്തിന്റെ പല മടങ്ങ്‌ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ ദശലക്ഷക്കണക്കിനു പേരാണ്‌ പണം ഇറക്കിയതും. എട്ടുമുതല്‍ 27 ശതമാനമായിരുന്നു പലിശവാഗ്‌ദാനം.

Related Articles

Back to top button