Latest

‘മാസ്റ്റര്‍’ റെക്കോർഡ് കളക്ഷനിൽ

“Manju”

സിന്ധുമോൾ. ആർ

കോവിഡ് പ്രതിസന്ധിക്കിടയിലും സൂപ്പര്‍ഹിറ്റായി മാറിയ വിജയ് ചിത്രം മാസ്റ്റര്‍ നേടിയത് 55 കോടിയിലധികമാണ്​. മൂന്നുദിവസം കൊണ്ട്​ മാത്രമാണ് തമിഴ്​നാട്ടില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയത്. വിജയ്​യും വിജയ്​ സേതുപതിയും ഒന്നിച്ച ‘മാസ്റ്റര്‍’ വിജയക്കുതിപ്പ് തുടരുകയാണ് . 50 ശതമാനം സീറ്റുകളില്‍ മാത്രം കാണികളെ​ പ്രവേശിപ്പിച്ചാണ്​ പ്രദര്‍ശനം. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഹിന്ദിയിലേക്കെന്നും റിപ്പോര്‍ട്ടുകളുണ്ട് .

എന്‍​ഡമോള്‍ ഷൈന്‍ ഇന്ത്യയുടെ മുരാഡ്​ ഖേതാനിയും സെവന്‍ സ്​ക്രീന്‍ സ്റ്റുഡിയോയും ഹിന്ദി പതിപ്പ്​ അനൗന്‍സ്​ ചെയ്​തു. വിജയ്​ക്കും വിജയ്​ സേതുപതിക്കും പകരം ഹിന്ദിയില്‍ ആരാണെത്തുകയെന്നത്​ പിന്നീട്​ വെളിപ്പെടുത്തുമെന്നാണ്​ വിവരം

Related Articles

Back to top button