KeralaLatestPalakkad

നെല്ലിയാമ്പതിയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങി മരിച്ചു

“Manju”

സിന്ധുമോൾ. ആർ

പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് വിനോദസഞ്ചാരികള്‍ മുങ്ങി മരിച്ചു. വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. തിരിപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. തിരുപ്പൂരില്‍ നിന്നുള്ള നാല് പേരടങ്ങുന്ന സംഘത്തിലെ രണ്ട് പേര്‍ ശക്തമായ വിക്ടോറിയ വെള്ളച്ചാട്ടത്തിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button