InternationalLatest

കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ച്‌ മാര്‍പാപ്പ;സ്ഥിരീകരിക്കാതെ വത്തിക്കാന്‍

“Manju”

സിന്ധുമോൾ. ആർ

വത്തിക്കാന്‍: പോപ്പ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ്‌ പ്രസാണ്‌ മാര്‍പ്പാപ്പ കോവിഡ്‌ വാക്‌സിന്‍ സ്വീകരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടത്‌. അതേസമയം 84കാരനായ ഫ്രാന്‍സിസ്‌ മാര്‍പാപ്പ വാക്‌സിന്‍ സ്വീകരിച്ചെന്ന വാര്‍ത്ത ഇതുവരെ വത്തിക്കാന്‍ സ്ഥിരീകരിച്ചിട്ടില്ല

കുറച്ചുദിവസം മുമ്പാണ്‌ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയുടെ ഔദ്യോഗിക ഡോക്ടര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. ജനുവരി 10മുതലാണ്‌ വത്തിക്കാനില്‍ പൊതുജനങ്ങള്‍ക്ക്‌ വാക്‌സിനേഷന്‍ ആരംഭിച്ചത്‌. ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ്‌ വാക്‌സിനാണ്‌ വത്തിക്കാനിലെ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ഈ വാക്‌സിന്‍ തന്നെയാണോ പോപ്പ്‌ സ്വീകരിച്ചതെന്നും വ്യക്തമല്ല. 27 പേര്‍ക്കാണ്‌ വത്തിക്കാനില്‍ ഒരാഴ്‌ചക്കിടെ കോവിഡ്‌ സ്ഥിരീകരിച്ചത്‌. പോപ്പിന്റെ സുരക്ഷാ സംഘമായ സ്വസ്‌ ഗാര്‍ഡ്‌സിനിടയില്‍ ഉണ്ടായ രോഗവ്യാപനമാണ്‌ ഇതിന്‌ കാരണം.

Related Articles

Back to top button