IndiaLatest

ദേശീയപാത വികസനവേഗം കൂട്ടി; 13 പാതകളുടെ നിർമ്മാണം ഉടൻ.

“Manju”

ന്യൂഡൽഹി : കർണാടകയിൽ ദേശീയപാത വികസനത്തിന് വേഗം കൂട്ടി കേന്ദ്രസർക്കാർ. വടക്കൻ കർണ്ണാടകയിൽ ഉടൻ തന്നെ 13 ദേശീയ പാതകൾ നിർമ്മിക്കാനാണ് സർക്കാരിന്റെ പദ്ധതി. ഹുബ്ബള്ളിയിൽ പുതുതായി നിർമ്മിക്കുന്ന ഇടനാഴിയ്ക്ക് തറക്കല്ലിട്ട് സംസാരിക്കുന്നതിനിടെ കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ പാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്തിമ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്ന് ഗഡ്കരി പറഞ്ഞു. അനുമതി ലഭിച്ചാൽ ഉടൻതന്നെ നിർമ്മാണം ആരംഭിക്കും. 847 കിലോ മീറ്റർ വരുന്ന ദേശീയപാതാ വികസനത്തിനായി ഏകദേശം 21,000 കോടി ചിലവ് വരുമെന്നും വീഡിയോ കോൺഫറൻസിംഗ് വഴി നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ഹുബ്ബള്ളി- ധർവാദ് ബൈപ്പാസിലാണ് പുതിയ ഇടനാഴി നിർമ്മിക്കുന്നത്. ദേശീയപാത 63നെയും, ദേശീയപാതാ നാലിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി 298 കോടി രൂപ ചിലവിട്ടാണ് നിർമ്മിക്കുന്നത്. ആകെ 3.6 കിലോ മീറ്ററാണ് നീളം.

ഇടനാഴിയ്ക്ക് പുറമേ ധർവാദ് ജില്ലയിൽ നിർമ്മിക്കുന്ന നാല് വരിപാതയുടെ നിർമ്മാണത്തിനും ഗഡ്കരി ശനിയാഴ്ച തുടക്കം കുറിച്ചു.

Related Articles

Back to top button