AlappuzhaKeralaLatest

വാഹനാപകടത്തില്‍ കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രദീപ് കുറത്തിയാടന്‍ മരിച്ചു

“Manju”

സിന്ധുമോൾ. ആർ

ഓച്ചിറ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രദീപ് കുറത്തിയാടന്‍ മരിച്ചു. 48 വയസ്സായിരുന്നു. ദേശീയപാത 66 ല്‍ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപത്തെ ട്രാഫിക് സിഗ്‌നലിന് സമീപം രാത്രിയിലുണ്ടായ അപകടത്തിലാണ് പ്രദീപിന്റെ മരണം. പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് പിന്നില്‍ ഉണ്ടായ ആഴമേറിയ മുറിവാണ് മരണകാരണം. അപകടം നടന്ന ഉടന്‍ തന്നെ പ്രദീപിനെ തൊട്ടടുത്തുള്ള പരബ്രഹ്മം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി ഗവ: ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുജനങ്ങള്‍ക്ക് വിട്ടു നല്‍കും. മലയാളികള്‍ നെഞ്ചേറ്റിയ നിരവധി കവിതകള്‍ പ്രദീപിന്റെതായി ഉണ്ട്. കാവ്, കഴുവേറി കാറ്റ് തുടങ്ങിയവയാണ് പ്രദീപിന്റെ പ്രധാന രചനകള്‍. ശാന്തിഗിരി പബ്ലിക്കേഷൻസിൽ അഞ്ച് വർഷത്തോളം പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Related Articles

Back to top button