IndiaKeralaLatest

കൊവാക്സിന് സമ്മതപത്രം നല്‍കണം

“Manju”

ന്യൂഡല്‍ഹി: മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണം പുരോഗമിക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്സിന്‍ സ്വീകരിക്കുന്നവര്‍ പ്രത്യേക സമ്മതപത്രം ഒപ്പിട്ടുനല്‍കണം. വാക്സിന്‍ സ്വീകരിക്കുന്ന വ്യക്തിയോട് പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ വിശദീകരിക്കണം. പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നിലവാരമുള്ള ചികിത്സ ഉറപ്പാക്കുമെന്നും അതീവഗുരുതരമായി എന്തെങ്കിലും സംഭവിച്ചാല്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് നഷ്ടപരിഹാരം നല്‍കുമെന്നും സമ്മതപത്രത്തില്‍ പറയുന്നു.
വാക്സിനെ കുറിച്ചും അതുമൂലം ഉണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ചും ധാരണയുണ്ടെന്നും കുത്തിവയ്ക്കാന്‍ സമ്മതം നല്‍കുന്നുവെന്നുമാണ് ഒപ്പിട്ടു നല്‍കേണ്ടത്. കൊവാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണം തുടരുകയാണ്. ആദ്യ ഒന്നു രണ്ട് ഘട്ട പരീക്ഷണങ്ങളില്‍ കൊവിഡിനെതിരായ ആന്‍ഡി ബോഡി ഉത്പാദിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. എങ്കിലും കാര്യക്ഷമത ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ടെന്നും സമ്മതപത്രത്തില്‍ പറയുന്നു.
11 സംസ്ഥാനങ്ങളില്‍ കൊവിഷീല്‍ഡ് വാക്സിനൊപ്പം കൊവാക്സിനും കുത്തിവച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിനായി കൊവാക്സിന്റെ 55 ലക്ഷം ഡോസാണ് കേന്ദ്രസര്‍ക്കാര്‍ വാങ്ങിയത്.

Related Articles

Back to top button