KeralaLatestThiruvananthapuram

പിണറായി ആണ് ശരി – ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍

“Manju”

തിരുവനന്തപുരം: പിണറായി വിജയനെതിരായ മുന്‍ നിലപാടില്‍ കുറ്റബോധമുണ്ടെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായി ആണ് ശരിയെന്ന് തെളിഞ്ഞു. വിമര്‍ശനങ്ങളില്‍ ചിലത് വ്യക്തിപരമായി പോയെന്നും ഇതില്‍ തെറ്റുപറ്റിയെന്നും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞു
പിണറായിയെ കാണണമെന്നതാണ് ഇപ്പോഴത്തെ അന്ത്യാഭിലാഷം. കണ്ടു മാപ്പ് പറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വി എസുമായുള്ള ബന്ധമാണ് പിണറായിയില്‍ നിന്ന് അകറ്റിയത്. പിണറായിക്കെതിരായ ആരോപണങ്ങള്‍ തിരുത്തിയിട്ടുണ്ട്.
ഏറ്റവുമധികം നല്ല കാര്യങ്ങള്‍ ചെയ്തിട്ടുള്ള മുഖ്യമന്ത്രിയാണ് പിണറായി. ഇഎംഎസിനേക്കാള്‍ മിടുക്കനായി തീര്‍ന്നു. ജനക്ഷേമ സര്‍ക്കാരിന് തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പാണ്. പിണറായിയെ നേരിട്ട് കാണണമെന്ന ആഗ്രഹമാണ് ബാക്കിയുള്ളത്. കണ്ടാല്‍ മുന്‍നിലപാടുകളുടെ പേരില്‍ മാപ്പ് പറയുന്നതില്‍ എന്താണ് തെറ്റെന്നും ബര്‍ലിന്‍ ചോദിച്ചു.

Related Articles

Back to top button