InternationalLatest

ഇന്ത്യയുടെ വാക്സിന്‍ ഫലപ്രാപ്തിയില്‍ പ്രശംസിച്ച് പാക്കിസ്ഥാന്‍

“Manju”

ഇസ്ലാമാബാദ് : ഇന്ത്യയുടെ വാക്സിന്‍ ഫലപ്രാപ്തിയില്‍ മോദിയെ പ്രശംസിച്ചു നിരവധി പേരാണ് രംഗത്ത് വന്നത്. അതുപോലെ കോടിക്കണക്കിനു ഡോസ് ഓര്‍ഡറുകളുമായി മറ്റു ലോകരാജ്യങ്ങളും മുന്നോട്ടുവന്നതോടെ ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളാണ് പറയാനുള്ളത്. ഇപ്പോഴിതാ ഇന്ത്യയുടെ കൊറോണവാക്സിന് അനുമതി നല്‍കി പാക് സര്‍ക്കാരും രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യയുടെ ഓക്സ്ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കുന്നതിനാണ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാകിസ്ഥാന്‍ അംഗീകാരം നല്‍കിയത്. അതേസമയം ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാര്‍ പ്രകാരം പാകിസ്ഥാന്‍ ഈ വാക്സിന്‍ ഏറ്റെടുക്കില്ല. ജനസംഖ്യയുടെ 20% പേര്‍ക്ക് കോവാക്സ് പദ്ധതി പ്രകാരം പാകിസ്ഥാന് ഈ വാക്സിന്‍ ലഭിക്കുമെന്നാണ് കരുതുന്നത്.പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സ്പെഷ്യല്‍ അസിസ്റ്റന്റ് ഡോക്ടര്‍ ഫൈസല്‍ സുല്‍ത്താന്‍ പാകിസ്ഥാന്‍ ദിനപത്രമായ ഡോണുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയില്‍ നിര്‍മ്മിച്ച കൊറോണ വൈറസ് വാക്സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചു. മാത്രമല്ല ചൈനയുടെ സയനോഫോം വാക്സിനും അടുത്ത ആഴ്ച രജിസ്റ്റര്‍ ചെയ്യുമെന്നും പാകിസ്ഥാന്‍ അറിയിച്ചു.

Related Articles

Back to top button