IndiaLatest

രാജ്യത്ത് കൊവിഡ് വാക്സീന്‍ വിതരണം മൂന്നാം ദിവസത്തിലേക്ക്

“Manju”

സിന്ധുമോൾ. ആർ

രാജ്യത്ത് കൊവിഡ് വാക്സീന്‍ വിതരണം മൂന്നാം ദിവസത്തിലേക്ക്.ഇന്നലെ ആറ് സംസ്ഥാനങ്ങളിലെ 553 കേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണം നടത്തിയത്. ഇതുവരെ രാജ്യത്ത് 2.24 ലക്ഷം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, കര്‍ണ്ണാടക, കേരളം, മണിപ്പൂര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലുള്ളവരായിരുന്നു വാക്‌സിന്‍ സ്വീകരിച്ചത്. 553 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലായായിരുന്നു വാക്‌സിന്‍ കുത്തിവെയ്പ്പ് നടന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഒന്നാം ദിനത്തില്‍ 3,006 കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ കുത്തിവെയ്പ്പ് സംഘടിപ്പിച്ചത്. 1.91 ലക്ഷം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ആഴ്ചയില്‍ നാല് ദിവസമാണ് വാക്‌സിന്‍ കുത്തിവെയ്പ്പ്. എന്നാല്‍ ഗോവ, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസവും, മിസോറമില്‍ അഞ്ച് ദിവസം, ആന്ധ്രാപ്രദേശില്‍ ആറ് ദിവസവുമാണ് വാക്‌സിനേഷന്‍ നടക്കുക.

Related Articles

Back to top button