KeralaLatest

പത്തനാപുരത്ത്‌ ഇന്ന്‌ ഹര്‍ത്താല്‍

“Manju”

പത്തനാപുരത്ത് ഇന്ന് ഹർത്താൽ - Express Kerala

ശ്രീജ.എസ്

കൊല്ലം: കരിങ്കൊടി കാണിച്ച യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തതിന്‌ പിന്നാലെ ഗണേഷ്‌കുമാര്‍ എംഎല്‍എയും യൂത്ത്‌ കോണ്‍ഗ്രസും തുറന്ന പോരിലേക്ക്‌. ഗണേഷ്‌കുമാറിന്റെ പത്തനാപുരം മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ ഇന്ന്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌. പത്തനാപുരം കോണ്‍ഗ്രസ്‌ മണ്ഡലം കമ്മിറ്റിയാണ്‌ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. വിഷയത്തില്‍ ബിജെപി ജില്ല നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കെബി ഗണേഷ്‌കുമാര്‍ എംല്‍എയുടെ വസതിയിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ നയത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ പൊലീസ്‌ ലാത്തി വീശിയിരുന്നു. പിന്നാലെ ചവറയില്‍ എംഎല്‍എയുടെ വാഹനത്തിന്‌ നേരെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ചവരെ ഗണേഷ്‌കുമാറിന്റെ പിന്നാലെ വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിച്ചു.

കല്ലെറിഞ്ഞ 5 യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ പ്രതിേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചവറ പൊലിസ്‌ സ്റ്റേഷനിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ്‌ ലാത്തി വീശി. ഗണേഷ്‌കുമാറിനെതിരെ പത്താനാപുരം കോക്കാട്ട്‌ വെള്ളിയാഴ്‌ച്ച പ്രതിഷേധിച്ച യൂത്ത്‌ കോണ്‍ഗ്രസുകാരെ മര്‍ദിച്ചവരെ അറസ്റ്റ്‌ ചെയ്യണമെന്നും എംഎല്‍എ രാജിവെക്കണമെന്നും ആവശ്യപ്പെട്ട്‌ രാവിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ചിലാണ്‌ സംഘര്‍ഷമുണ്ടായത്‌.

Related Articles

Back to top button