IndiaLatest

പ്രവര്‍ത്തകര്‍ക്ക് രാജിവെച്ച്‌​ മറ്റു പാര്‍ട്ടികളില്‍ ചേരാന്‍ സ്വാതന്ത്ര്യമുണ്ട് :​ രജിനി മക്കള്‍ മണ്‍ട്രം

“Manju”

രജനി മക്കൾ മൺട്ര'ത്തിൽ മത-സമുദായ സ്വാധീനം വേണ്ട: പാർട്ടി പ്രവർത്തകർക്ക്  'പത്ത് കൽപനകളു'മായി രജനീകാന്ത്

ശ്രീജ.എസ്

ചെന്നൈ: രാഷ്​ട്രീയത്തിലേക്കില്ലെന്ന് ​ സ്റ്റൈല്‍ മന്നന്‍ രജിനികാന്തിന്റെ പ്രഖ്യാപനത്തിന്​ പിന്നാലെ, പ്രവര്‍ത്തകര്‍ക്ക്​ രാജിവെച്ച്‌​ മറ്റു പാര്‍ട്ടികളില്‍ ചേരാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പ്രഖ്യാപിച്ച്‌ ​ രജിനി മക്കള്‍ മണ്‍ട്രം. കുറച്ച്‌ പേര്‍ രാജിവെച്ച്‌​ ഡി.എം.കെയില്‍ ചേര്‍ന്നതിന്​ പിന്നാലെയാണ്​ ​സംഘടനയുടെ പ്രതികരണം. മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നാലും തങ്ങള്‍ രജിനി ആരാധകരാണെന്ന കാര്യം മറക്കരുതെന്ന്​ സംഘടന പ്രവര്‍ത്തകരെ അറിയിച്ചു.

ഈ സാഹചര്യത്തില്‍ രജിനികാന്ത്​ പ്രത്യക്ഷമായോ പരോക്ഷമായോ ബി.ജെ.പി​യെ പിന്തുണച്ചേക്കാമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് വിലയിരുത്തല്‍. സ്വന്തം പാര്‍ട്ടി പ്രഖ്യാപനം വേണ്ടെന്നുവെച്ചതോടെ രജിനി പാര്‍ട്ടിയെ പിന്തുണക്കുമെന്നായിരുന്നു ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. അതെ സമയം 2020 ഡിസംബറില്‍ പാര്‍ട്ടി പ്രഖ്യപനമുണ്ടാകുമെന്ന്​ രജിനികാന്ത്​ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്​നങ്ങളുള്ളതിനാല്‍ പാര്‍ട്ടി​ രൂപീകരണത്തില്‍ നിന്ന് പിന്മാറുന്നതായി ​താരം വ്യക്തമാക്കുകയായിരുന്നു.

Related Articles

Back to top button