International

സുഡാനിൽ വൻ ഭീകരാക്രമണം; 83 പേർ കൊല്ലപ്പെട്ടു

“Manju”

കാർട്ടൂം : സുഡാനിൽ വൻ ഭീകരാക്രമണം. ഇൽ ഗെനിയയിലെ പടിഞ്ഞാറൻ ദർഫുർ സ്റ്റേറ്റിലുണ്ടായ ആക്രമണത്തിൽ 83 പേർ കൊല്ലപ്പെട്ടു. 160 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിനായി സുഡാനിലെ സുരക്ഷാ, പ്രതിരോധ കൗൺസിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞയും ഏർപ്പെടുത്തിയിട്ടുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button