IndiaLatest

മുംബൈയിൽ കുഞ്ഞുങ്ങളെ കടത്തുന്ന സംഘം വ്യാപകം

“Manju”

വനിത ഡോക്ടറുൾപ്പെടെ ഒൻപത് പേർ പിടിയിൽ

മുംബൈ : പിഞ്ചു കുഞ്ഞുങ്ങളെ കടത്തി വിൽക്കുന്ന സംഘം പിടിയിൽ. വനിത ഡോക്ടർ ഉൾപ്പെടുന്ന ഒൻപതംഗ സംഘമാണ് സിബിഐയുടെ പിടിയിലായത്. മുംബൈയിലാണ് സംഭവം.

പിഞ്ചു കുഞ്ഞുങ്ങളെ തട്ടിയെടുത്ത് അറുപതിനായിരം മുതൽ മൂന്ന് ലക്ഷം രൂപയ്ക്ക് വരെ വിൽക്കുന്ന സംഘമാണ് പിടിയിലായത്. സംഘത്തിൽ ഒരു വനിത ഡോക്ടറും ഏഴ് സ്ത്രീകളും ഉൾപ്പെടുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ നാല് കുഞ്ഞുങ്ങളെയാണ് ഇവർ ഇപ്രകാരം വിറ്റത്. എന്നാൽ കുഞ്ഞുങ്ങളെ കാണാതായതായിട്ടുള്ള പരാതികൾ ഇനിയുമുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി. ജനുവരി 21 വരെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് കള്ളക്കടത്തും ആയുധക്കടത്തും വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞുങ്ങളെ കടത്തുന്ന സംഘം സമൂഹത്തിന് ഭീഷണിയായി മാറിയിരിക്കുന്നത്.

Related Articles

Back to top button