IndiaInternationalLatest

കോവിഡ് വാക്​സിൻ ഉൽപാദിപ്പിക്കുന്നത് മനുഷ്യ ഭ്രൂണത്തിൽ നിന്ന്; അത് സ്വീകരിക്കുന്നവർ സ്വവർഗാനുരാഗികളായി മാറും – ഇസ്രായേൽ ജൂത പുരോഹിതൻ !

“Manju”

കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി തേടുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് |  Applying For Emergency Use Of Covid Vaccine In 2 Weeks: Serum Institute

ടെൽ അവീവ്​: കോവിഡ് വാക്​സിൻ ഉൽപാദിപ്പിക്കുന്നത് മനുഷ്യ ഭ്രൂണത്തിൽ നിന്നാണെന്നും ഇത് ഉപയോഗിക്കുന്നവര്‍ സ്വവര്‍ഗാനുരാഗികളായി മാറുമെന്നും വാദിച്ച്‌​ ഇസ്രായേലിൽ ജൂത പുരോഹിതൻ ഡാനിയൽ അസോർപുതിയ ലോകക്രമം സ്​ഥാപിക്കാൻ ലക്ഷ്യമിട്ട്​ ആഗോള തലത്തിൽ ദുരുപദിഷ്​ടമായ ഒരു സർക്കാറാണ്​ പിന്നിലെന്നും അതി​ന്​ പക്കൽ തെളിവുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

മനുഷ്യ ഭ്രൂണത്തിൽ നിന്നാണ്​ ഇത്​ ഉൽപാദിപ്പിക്കുന്നതെന്നും അങ്ങനെ രൂപമെടുക്കുന്ന എന്തും തെറ്റായ ​ലക്ഷ്യങ്ങളാണ്​ സാക്ഷാത്​കരിക്കുകയെന്നും ​അസോർ വാദിക്കുന്നു.

രാജ്യത്ത്​ വാക്​സിൻ വിതരണത്തിന്​ നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെയും ഇയാൾ പ്രതിക്കൂട്ടിൽ നിർത്തുന്നു. ഇസ്രായേലിൽ ഇതുവരെ 20 ലക്ഷം പേർക്ക്​ വാക്​സിൻ ആദ്യ ഗഡുവായി നൽകിയിട്ടുണ്ട്​. രണ്ടേകാൽ ലക്ഷം പേർ രണ്ടാം ഗഡുവും സ്വീകരിച്ചു.

Related Articles

Back to top button