IndiaLatestThiruvananthapuram

14 വര്‍ഷത്തിനിപ്പുറവും ഒരു മാറ്റവുമില്ലാതെ ക്ലാസ്സ്‌മേറ്റ്സിലെ റസിയ.!

“Manju”

ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമയില്‍ റസിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് രാധിക. ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ്, മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ക്ലാസ്‌മേറ്റ്‌സ് റീലിസ് ചെയ്ത് പതിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞ് റസിയയായി വീണ്ടും എത്തിയിരിക്കുകയാണ് രാധിക. തന്‌റെ പഴയ കഥാപാത്രത്തെ ഫോട്ടോഷൂട്ടിലൂടെ വീണ്ടും പുനരാവിഷ്‌കരിച്ചാണ് നടി എത്തിയത്.

കറുത്ത പര്‍ദയണിഞ്ഞ് നടത്തിയ ഫോട്ടോഷൂട്ട് ജയപ്രകാശ് പയ്യന്നൂര്‍ എന്ന ഫോട്ടോഗ്രാഫറാണ് എടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞെങ്കിലും റസിയയ്ക്ക് ഒരു മാറ്റവുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രാധിക തന്നെയാണ് റസിയായിട്ടുളള ചിത്രങ്ങള്‍ തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. 2006-ലാണ് ക്ലാസ്മേറ്റ്സ് റിലീസാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു റസിയ.

Related Articles

Back to top button