InternationalLatest

ശക്തമായ കാറ്റില്‍ മൂന്നു ദിനം തണുപ്പേറും

“Manju”

ദോഹ. ബുധന്‍ മുതല്‍ വെള്ളി വരെ(ജനുവരി 20-22) ഖത്തറില്‍ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. ഇതുമൂലം രാത്രി തണുപ്പേറും. വടക്കുപടിഞ്ഞാറു ദിശയില്‍ വീശുന്ന കാറ്റിന് മണിക്കൂറില്‍ 25 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗം വ്യത്യാസപ്പെട്ടിരിക്കും. കടലോര, ഉള്‍ക്കടല്‍ ഭാഗങ്ങളിലാണ് കാറ്റിനു കരുത്തേറുക. ഇതുമൂലം ഏഴ് അടി മുതല്‍ 14 അടിവരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാം. ശനിയാഴ്ച വരെ കടലില്‍ പോകുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കാറ്റുമൂലം ഹൈവേകളില്‍ ദൂരക്കാഴ്ച രണ്ടു കിലോമീറ്ററില്‍ താഴെയാകുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.

Related Articles

Back to top button