IndiaLatest

ആറ് രാജ്യങ്ങളിലേക്ക് ഇന്ത്യ കൊവിഡ് വാക്‌സിന്‍

“Manju”

ന്യൂഡല്‍ഹി: ബുധനാഴ്ച മുതല്‍ ആറ് രാജ്യങ്ങളിലേക്ക് ഇന്ത്യ കൊവിഡ് വാക്‌സിന്‍ കയറ്റിയയ്ക്കാന്‍ തുടങ്ങും. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ആഫ്രിക്കയിലെ ഷീസെല്‍സ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്. ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റിയയ്ക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. അനുമതി ലഭിച്ച മുറയ്ക്ക് അങ്ങോട്ടും അയയ്ക്കും.വിവിധ രാജ്യങ്ങളില്‍ നിന്ന് വാക്‌സിനുവേണ്ടിയുളള അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യവകുപ്പിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അഭ്യര്‍ത്ഥനയനുസരിച്ചാണ് ഭൂട്ടാനിലേക്കും മാലദ്വീപിലേക്കും നേപ്പാളിലേക്കും ഷീസെല്‍സിലേക്കും വാക്‌സിന്‍ അയയ്ക്കുന്നത്. ഇന്ത്യ കഴിയാവുന്ന എല്ലാ രാജ്യങ്ങള്‍ക്കും വാക്‌സില്‍ നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. ആഭ്യന്തരമായ ആവശ്യങ്ങളും വിദേശത്തുനിന്നുള്ള അഭ്യര്‍ത്ഥനകളും താരതമ്യം ചെയ്തായിരിക്കും നല്‍കാവുന്ന വാക്‌സിന്റെ അളവ് തീരുമാനിക്കുക

Related Articles

Back to top button