KeralaLatestMalappuram

മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​കീ​യ ഡോ​ക്ടര്‍ പി. അ​ബ്​​ദു​ല്‍ ക​രീം നിര്യാതനാ‍യി

“Manju”

വ​ണ്ടൂ​ര്‍: മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​കീ​യ ഡോ​ക്ട​റാ​യി അ​റി​യ​പ്പെ​ടു​ന്ന ഡോ. ​പി. അ​ബ്​​ദു​ല്‍ ക​രീം (79) നി​ര്യാ​ത​നാ​യി. വ​ണ്ടൂ​ര്‍ കാ​രു​ണ്യ, കു​റ്റി​യി​ല്‍ ആ​ശ്ര​യ സ്പെ​ഷ​ല്‍ സ്കൂ​ള്‍, നിം​സ് ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വ​യു​ടെ സ്ഥാ​പ​ക ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഫീ​സ് ഈ​ടാ​ക്കി​യും പാ​വ​പ്പെ​ട്ട രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി മ​രു​ന്നു​ക​ള്‍ വി​ത​ര​ണം ന​ട​ത്തി​യു​മാ​യി​രു​ന്നു ഡോ​ക്ട​റു​ടെ സേ​വ​നം.
അ​ര്‍​ബു​ദ ചി​കി​ത്സ രം​ഗ​ത്തെ വേ​റി​ട്ട സേ​വ​ന​ങ്ങ​ളും പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. ഭാ​ര്യ: കൈ​നി​ക്ക​ര ഖ​ദീ​ജ. മ​ക്ക​ള്‍: യൂ​നു​സ് (ഈ​സ് ട്രാ​വ​ല്‍​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍, വ​ണ്ടൂ​ര്‍), ഉ​മൈ​സ്, ഡോ. ​ഹി​ഫ്സു​റ​ഹ്മാ​ന്‍ (ഫാ​ത്തി​മ ഡെന്‍റ​ല്‍ ക്ലി​നി​ക് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍, വ​ണ്ടൂ​ര്‍), ലി​ന്‍​സ് ജ​മാ​ല്‍ (ഖ​ത്ത​ര്‍). മ​രു​മ​ക്ക​ള്‍: ഷെ​റി​ന്‍ (തി​രൂ​ര്‍), ഡോ. ​സി.​ടി.​പി. അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ (വ​ണ്ടൂ​ര്‍), റി​സ്​​വാ​ന (ത​ല​ശ്ശേ​രി), ഹം​ന (സ്​​റ്റാ​ഫ് ന​ഴ്സ് ഹ​മ​ദ് ഹോ​സ്പി​റ്റ​ല്‍, ഖ​ത്ത​ര്‍).
സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ഹ​മ്മ​ദ് എ​ന്ന മ​യ​മി ഹാ​ജി, അ​ബ്​​ദു​റ​ഹ്മാ​ന്‍ എ​ന്ന ബു​ഷ്റ കു​ഞ്ഞാ​പ്പ, ഡോ. ​അ​ബ്​​ദു​ല്‍ മ​ജീ​ദ്, ഫാ​ത്തി​മ, ആ​യി​ശ, മൈ​മൂ​ന, ഖ​ദീ​ജ, പ​രേ​ത​രാ​യ കോ​യ ഹാ​ജി, അ​ബ്​​ദു​ല്‍ ഹ​മീ​ദ്, സ​ഫി​യ, സു​ബൈ​ദ.

Related Articles

Back to top button