KeralaLatest

കിഫ്ബിയില്‍ അടിയന്തര പ്രമേയ ചര്‍ച്ച : അടിയന്തര പ്രമേയം തള്ളി

“Manju”

ലൈഫ് മിഷനില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്; പ്രതിരോധവുമായി ഭരണപക്ഷം |  Discussion Assembly| life mission

ശ്രീജ.എസ്

തിരുവനന്തപുരം: കിഫ്ബിയെ വിലയിരുത്തിയ സി.എ.ജി. റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളി. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി.ഡി. സതീശന്‍ എം.എല്‍.എയാണ് കിഫ്ബിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. 12 മണിക്ക് ആരംഭിച്ച ചര്‍ച്ച രണ്ടുമണി വരെ തുടര്‍ന്നു.

ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാട്ടമാണ് നടന്നത് .
ഭരണഘടനയുടെ 293-ാം ആര്‍ട്ടിക്കിള്‍ ലംഘിച്ചാണ് വിദേശത്ത് പോയി കിഫ്ബിയുടെ മസാല ബോണ്ട് വിറ്റ് ലോണ്‍ വാങ്ങിയത്. മസാല ബോണ്ടിനെ ചീഫ് സെക്രട്ടറി എതിര്‍ത്തിരുന്നു. സി.എ.ജി. സര്‍ക്കാരിന് മിനിറ്റ്സ് അയച്ചെന്ന് ആധികാരികമായി പറയുന്നു. എന്നാല്‍ ഒപ്പിടേണ്ട ധനസെക്രട്ടറി മിനിറ്റ്സ് തിരിച്ചയച്ചില്ലെന്നും സതീശന്‍ പറഞ്ഞു

കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഭരണഘടനാ വിരുദ്ധതയുണ്ടെന്ന് സി.എ.ജി. റിപ്പോര്‍ട്ടിലുള്ള കണ്ടെത്തല്‍ ഗുരുതരമാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. എന്നാല്‍ കിഫ്ബിയെ അല്ല സി.എ.ജി. വിമര്‍ശിച്ചതെന്നും കിഫ്ബിയുടെ ഓഫ് ബജറ്റ് കടമെടുപ്പ് സംബന്ധിച്ചാണ് സി.എ.ജി. വിമര്‍ശനമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.എ.ജിയുടെ കണ്ടെത്തലുകളെ പ്രതിപക്ഷം അനുകൂലിക്കുന്നെന്നും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളുടെ ആവര്‍ത്തനമാണ് സി.എ.ജി. റിപ്പോര്‍ട്ടെന്നും യോഗത്തില്‍ സതീശന്‍ പറഞ്ഞു .

Related Articles

Back to top button