KeralaLatest

കെ.വി തോമസിനെ സ്വാഗതം ചെയ്യുമെന്ന് സി.പി.എം

“Manju”

കെ.വി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സി.പി.എം | The CPM  would welcome KV Thomas leaving the Congress | Madhyamam

ശ്രീജ.എസ്

എറണാകുളം: കെ.വി.തോമസിനായി വാതില്‍ തുറന്ന് സിപിഎം. കോണ്‍ഗ്രസ് വിട്ടുവന്നാല്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറെന്ന് പരസ്യമായി അറിയിച്ച്‌ സിപിഎം രംഗത്ത് എത്തി. കെ.വി. തോമസിനെ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ അറിയിച്ചു.

കെ.വി. തോമസ് കോണ്‍ഗ്രസ് വിട്ടു വന്നാല്‍ നേതൃത്വം ഇക്കാര്യം ആലോചിക്കും. തോമസുമായി ഇതുവരെ സിപിഎം ചര്‍ച്ച നടത്തിയിട്ടില്ല. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും സി.എന്‍. മോഹനന്‍ വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് മുതല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി കെ.വി. തോമസ് അതൃപ്തിയിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കെ.വി. തോമസിന്റെ പേര് വീണ്ടും സജീവമാകുന്നത്.

Related Articles

Back to top button