InternationalLatest

മാഡ്രിഡിലെ കെട്ടിടത്തില്‍ സ്‌ഫോടനം; മൂന്ന് പേര്‍ മരിച്ചു

“Manju”

madrid | സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ  സ്‌ഫോടനത്തില്‍ മൂന്നു മരണം.... നിരവധി പേര്‍ക്ക് പരിക്ക് - Malayalivartha.com

ശ്രീജ.എസ്

സ്‌പെയിന്‍: തലസ്ഥാന ന​ഗരമായ മാഡ്രിഡിലെ കെട്ടിടത്തില്‍ സ്‌ഫോടനം. ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്നാണ് സ്ഫോടനം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. മൂന്ന് പേര്‍ മരണപ്പെട്ടെന്ന് മേയര്‍ ജോസ് ലൂയിസ് പറഞ്ഞു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഒരാളെ കാണാനില്ലെന്നും വിവരം. ലാ ലത്തീനയിലെ ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്.

ആളുകള്‍ താമസിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ബോയിലറിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറിയുടെ ശക്തിയില്‍ കാറുകള്‍ തകര്‍ന്നു. രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 100ല്‍ അധികം രക്ഷാ പ്രവര്‍ത്തകരും പൊലീസും അഗ്നി ശമനസേനയും സ്ഥലത്തെത്തി. കെട്ടിടത്തില്‍ നിന്ന് വന്‍ തോതില്‍ പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

Related Articles

Back to top button