KeralaLatest

പ്രധാന മന്ത്രിക്കൊപ്പം റിപ്പബ്ലിക് ദിന ചടങ്ങ് കാണാന്‍ കേരളത്തില്‍ നിന്നും ഏഴ് മിടുക്കര്‍

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: പ്രധാന മന്ത്രിക്കൊപ്പം ഇരുന്ന് റിപ്പബ്ലിക് ദിന ചടങ്ങ് കാണാന്‍ കേരളത്തില്‍ നിന്നും ഏഴ് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. കഴിഞ്ഞ പ്ലസ്ടൂ സിബിഎസ്‌ഇ പരീക്ഷയില്‍ ദേശിയ തലത്തില്‍ ഓരോ വിഷയത്തിലും ഏറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ ഏഴ് പേര്‍ക്കാണ് കേരളത്തില്‍ നിന്നും ക്ഷണം ലഭിച്ചത്.
പ്ലസ്ടു, ബിരുദ ,ബിരുദാനന്തര കോഴ്‌സുകളില്‍ രാജ്യത്തെ ഏറ്റവും മികച്ച മാര്‍ക്കുവാങ്ങിയ 50 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം ഇത്തരമൊരു അവസരം കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയത്. ഈ അവസരത്തില്‍ കേരളത്തില്‍ നിന്നും ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഭാഗ്യം ലഭിക്കുക ആയിരുന്നു. പ്രധാനമന്ത്രിക്കും രാജ്യത്തെ ഏറ്റവും വിശിഷ്ട വ്യക്തികള്‍ക്കുമൊപ്പം ‘പിഎം ബോക്‌സില്‍’ ഇരുന്നു ചടങ്ങുകള്‍ വീക്ഷിക്കാനാണ് അവസരമൊരുങ്ങുന്നത്.
വിദ്യാര്‍ത്ഥികളുടെ യാത്രാചെലവും താമസസൗകര്യവുമൊക്കെ കേന്ദ്രസര്‍ക്കാര്‍ ആണ് ഒരുക്കി നല്‍കുക. റിപ്പബ്ലിക് ദിന പരേഡിനു ശേഷം, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഹ്യുമാനിറ്റീസില്‍ നിന്നും ലക്ഷ്മി നായര്‍, കേന്ദ്രീയ വിദ്യാലയം , പുറനാട്ടുകര, തൃശൂര്‍. ശ്രേയ സൂസന്‍ മാത്യു, സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയ, നാലാഞ്ചിറ, തിരുവനന്തപുരം, നിര്‍മ്മല ജെന്‍സണ്‍,കേന്ദ്രീയ വിദ്യാലയം , പുറനാട്ടുകര ,തൃശൂര്‍, നിയ സൂസന്‍ ചാലി, രാജഗിരി പബ്ലിക് സ്‌കൂള്‍, കളമശേരി, എറണാകുളം കൊമേഴ്‌സ്: അലിഷ പി. ഷാജി, കേന്ദ്രീയ വിദ്യാലയം എറണാകുളം, ഫറാഷ ഫാത്തിമ , ചിന്മയ വിദ്യാലയം ചാല കണ്ണുര്‍, കംപ്യുട്ടര്‍ സയന്‍സ്: പി.ആര്‍. അഭിജിത്ത്, കേന്ദ്രീയ വിദ്യാലയം, കഞ്ചിക്കോട്, പാലക്കാട്. എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്നും ക്ഷണം ലഭിച്ചത്.

Related Articles

Back to top button