KeralaLatestUncategorized

പടിയിറങ്ങും മുമ്പ് മകളുടെ വിവാഹ നിശ്ചയം ആഘോഷമാക്കി ട്രംപ് !

“Manju”

വാഷിങ്​ടൻ: ഡൊണൾഡ്​ ട്രംപ്​ വൈറ്റ്​ ഹൗസ്​ വിടുംമുമ്പ്​ മകള്‍ ടിഫാനിയുടെ വിവാഹ നിശ്​ചയം നടന്നു. കാമുകനായ മൈക്കല്‍ ബൗലോസിനൊപ്പം വൈറ്റ് ഹൗസിന്റെ വരാന്തയില്‍ നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച്​ ടിഫാനി തന്നെയാണ്​ വിവാഹനിശ്ചയത്തിന്റെ വാര്‍ത്ത പുറത്തുവിട്ടത്. വിവാഹനിശ്ചയം കഴിഞ്ഞെന്നും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയാണെന്നുമുള്ള അടിക്കുറിപ്പോടെ ബൗലോസും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്‍റെ രണ്ടാം ഭാര്യ മര്‍ല മേപ്പിള്‍സിന്റെ ഏക മകളാണ് 27 കാരിയായ ടിഫാനി. 23കാരനായ ബൗലോസ്​ നൈജീരിയന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ പിന്തുടർച്ചാവകാശിയാണ്​.
ജോർജ്ടൗൺ യൂനിവേഴ്സിറ്റിയുടെ ലോ സ്കൂളിൽനിന്നു ബിരുദമെടുത്ത ടിഫാനിയും ലാഗോസിൽ വളർന്ന ബൗലോസും ഒരുമിച്ചുള്ള ചിത്രങ്ങൾ 2018 ജനുവരിയിൽ പുറത്തുവന്നിരുന്നു. ലണ്ടനിൽ പഠിച്ച ബൗലോസ്​ ട്രംപ്​ കുടുംബത്തിന്റെ പല പരിപാടികളിലും സ്ഥിര സാന്നിധ്യമാണ്​.

Related Articles

Back to top button