International

വാക്‌സിൻ വാങ്ങാൻ പണമില്ല; പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

“Manju”

ഇസ്ലാമാബാദ്: കൊറോണ വ്യാപനം അയവില്ലാതെ തുടരുമ്പോഴും വാക്‌സിൻ ഇറക്കുമതി ചെയ്യാൻ പണമില്ലാതെ പാകിസ്താൻ. മറ്റ് രാജ്യങ്ങളെല്ലാം തന്നെ സുഹൃദ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ വാക്‌സിൻ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞിട്ടും പാകിസ്താൻ സർക്കാർ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ്. സ്വന്തമായി വാക്‌സിൻ വികസിപ്പിക്കാൻ കഴിയുന്ന കമ്പനികളുടെ അഭാവവും പാകിസ്താന് തിരിച്ചടിയായി.

രാജ്യത്ത് അടിയന്തിരമായി ആവശ്യമുള്ളവർക്ക് പോലും വാക്‌സിൻ നൽകാൻ കഴിയാത്ത രീതിയിൽ പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. അയൽ രാജ്യമായ ബംഗ്ലാദേശ് ഉൾപ്പെടെ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വാക്‌സിൻ ഇറക്കുമതി ചെയ്യാൻ സന്നദ്ധരായി നിൽക്കുകയാണ്. ആസ്ട്രാസെനെകയുടെയും ചൈനയുടെ സിനോഫാമിന്റെയും വാക്‌സിനുകൾക്ക് രാജ്യത്ത് അടയന്തിര ഉപയോഗത്തിന് അനുമതി നൽകിയത് ഒഴിച്ചാൽ ഇമ്രാൻ ഖാൻ സർക്കാർ മറ്റൊന്നും ചെയ്തിട്ടില്ല.

ഇന്ത്യയുമായി നിലനിൽക്കുന്ന പ്രശ്‌നങ്ങളും ഭീകരതയ്ക്ക് നൽകുന്ന പിന്തുണയും കാരണം അന്താരാഷ്ട്ര തലത്തിൽ പാകിസ്താൻ ഒറ്റപ്പെട്ടു നിൽക്കുകയാണ്. ബംഗ്ലാദേശ് വാക്‌സിൻ നിർമ്മാണ കമ്പനിയായ ബെക്‌സിംകോ ഫാർമ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി കൊവിഷീൽഡ് വാകിസിന്റെ 30 മില്യൺ ഡോസുകൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെ ബംഗ്ലാദേശിന് 2 മില്യൺ വാക്‌സിൻ ഡോസുകൾ സമ്മാനമായി നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

Related Articles

Back to top button