KeralaLatest

രോഗിയെ രക്ഷിക്കാന്‍ മണവാളന്‍ ആംബുലന്‍സിന്‍റെ വളയം പിടിച്ചു

“Manju”

കണ്ണൂര്‍: പുതുമണവാളന്‍റെ അത്തര്‍ മണക്കുന്ന വസ്​ത്രങ്ങളുമണിഞ്ഞ്​ മണവാട്ടിയെ കണ്ടിറങ്ങും മുമ്പാണ്​ മുസദ്ദിഖിന്‍റെ ഫോണിലേക്ക്​ വിളിയെത്തുന്നത്​. ”ഒരു അര്‍ജന്‍റ്​ ആവശ്യമുണ്ട്​. നമ്മുടെ ആംബുലന്‍സിലേക്ക്​ ഏതെങ്കിലും ഒരു ഡ്രൈവറെ കിട്ടുമോയെന്ന്​”.കൊതേരി ശിഹാബ്​ തങ്ങള്‍ റിലീഫ്​ സെല്‍ ആംബുലന്‍സ്​ സര്‍വീസിന്‍റെ സ്ഥിരം ഡ്രൈവറായ മുസദ്ദിഖ്​ മറ്റൊന്നും ആലോചിച്ചില്ല. പുതുമണവാളന്‍റെ വസ്​ത്രത്തില്‍ തന്നെ ആംബുലന്‍സിന്‍റെ വളയവും പിടിച്ച്‌​ നേരി​ട്ടെത്തി. കണ്ടുനിന്നവര്‍ ആദ്യം ഒന്നമ്ബരന്നു. മറ്റൊരു ഡ്രൈവറെ കണ്ടെത്തി എത്തിക്കുമ്പോഴേക്കും സമയം വൈകുമെന്നും എന്‍റെ സന്തോഷത്തേക്കാള്‍ വില ഒരാളുടെ ജീവനുണ്ടെന്നുമായിരുന്നു മുസദ്ദിഖിന്‍റെ മറുപടി.

Related Articles

Back to top button