IndiaKeralaLatest

ആരോഗ്യ സേതു ആപ്പിലൂടെ വാക്സിനായി സ്വയം രജിസ്ട്രേഷന്‍ ചെയ്യാം

“Manju”

ന്യൂ ദല്‍ഹി: ആരോഗ്യ സേതു ആപ്പിലൂടെ വാക്സിന്‍ സ്വീകരണത്തിന് സ്വയം രജിസ്ട്രേഷന്‍ സൗകര്യം ഒരുക്കി. അരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്സിനുകള്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് ടെക്നോളജീസ് ചെയര്‍മാന്‍ ഡോ. രാം സേവക് ശര്‍മ്മ വ്യക്തമാക്കി.
“അതെ, പൊതുജനങ്ങള്‍ക്ക് ആപ്പിലൂടെ കൊവിഡ് വാക്സിനായി പേര് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. വാക്സിന്‍ സ്വീകരണത്തിനു ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തരത്തില്‍ ആപ്പിനെ സജ്ജമാക്കും. രജിസ്ട്രേഷന്‍ സമയത്ത് എപ്പോള്‍, എവിടെവച്ച്‌ വാക്സിനേഷന്‍ സ്വീകരിക്കണമെന്ന് ആളുകള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും.”- ഡോ. രാം സേവക് ശര്‍മ്മ പറഞ്ഞു.

Related Articles

Back to top button