KeralaLatest

കുട്ടികളുടെ പാര്‍ക്കിന് 50 ലക്ഷം

“Manju”

പെരുമ്പാവൂരിൽ കുട്ടികൾക്കായി പാർക്ക് വരുന്നു | 22Jan2021

ശ്രീജ.എസ്

പെരുമ്പാവൂര്‍ : നഗര പരിധിയില്‍ കുട്ടികള്‍ക്കു വിനോദത്തിനായി പാര്‍ക്ക് ഒരുങ്ങുന്നു. പട്ടാലില്‍ പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള സ്ഥലത്തു നിര്‍മിക്കുന്ന പാര്‍ക്കിനു ഭരണാനുമതി ലഭിച്ചതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.

പട്ടാലില്‍ പെരിയാര്‍വാലി ജലസേചന പദ്ധതിയുടെ 27 സെന്റ്‌ സ്ഥലത്താണ് പുതിയ പാര്‍ക്ക് നിര്‍മിക്കുന്നത്. എം.എല്‍.എ. ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിനോദത്തിനും വിശ്രമത്തിനുമായി പാര്‍ക്ക് ഉണ്ടായിരുന്നു.

കാലക്രമേണ പാര്‍ക്ക് ഉപയോഗ്യശൂന്യമായി. ഇവിടെ പാര്‍ക്ക് നവീകരിച്ച്‌ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുറന്നു നല്‍കണം എന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു ജോണ്‍ ജേക്കബ് എം.എല്‍.എ.യ്ക്ക് നിവേദനം നല്‍കിയിരുന്നു. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് പുനര്‍നിര്‍മിതിയുടെ ചുമതല നല്‍കിയിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം പരിപാലനവും ഉടമസ്ഥാവകാശവും പെരിയാര്‍വാലിക്ക് ആയിരിക്കും.

Related Articles

Back to top button