IndiaInternationalLatest

സൗദിയിലെ തുറൈഫില്‍ മൈനസ് മൂന്ന് ഡിഗ്രി താപനില

“Manju”

റിയാദ് : സൗദിയില്‍ വെള്ളിയാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തുറൈഫില്‍. ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ജിദ്ദയിലും. ഉത്തര സൗദിയിലെ തുറൈഫില്‍ ഇന്നലെ രാവിലെ താപനില മൈനസ് മൂന്നു ഡിഗ്രിയായി കുറഞ്ഞതായി നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്ററോളജി അറിയിച്ചു.
ഖുറയ്യാത്തില്‍ മൈനസ് 1.4 ഡിഗ്രിയും റഫ്ഹയില്‍ മൈനസ് 1.3 ഡിഗ്രിയും അറാറില്‍ മൈനസ് ഒരു ഡിഗ്രിയും അല്‍ജൗഫില്‍ 0.9 ഡിഗ്രിയും തബൂക്കില്‍ 1.1 ഡിഗ്രിയും ഹായിലില്‍ 2.6 ഡിഗ്രിയും അല്‍ഖൈസൂമയിലും അല്‍ഖസീമിലും 3 ഡിഗ്രി വീതവും റിയാദില്‍ 4.5 ഡിഗ്രിയും അല്‍ഹസയില്‍ 6.3 ഡിഗ്രിയും അല്‍ബാഹയില്‍ 7.6 ഡിഗ്രിയും വാദിദവാസിറില്‍ 8 ഡിഗ്രിയും.

Related Articles

Back to top button