IndiaLatest

9 സംസ്ഥാനങ്ങളിലെ ഇറച്ചിക്കോഴികളില്‍ പക്ഷിപ്പനി

“Manju”

സിന്ധുമോൾ. ആർ

രാജ്യത്തെ 9 സംസ്ഥാനങ്ങളിലെ ഇറച്ചിക്കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഛണ്ഡീഗഢ്, ഹരിയാന , കേരളം, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.

അതിതീവ്ര പകര്‍ച്ചവ്യാധിയായ പക്ഷിപ്പനി സാധാരണഗതിയില്‍ മാത്രം ബാധിക്കുന്ന വൈറല്‍ രോഗമാണെങ്കിലും വളരെ അപൂര്‍വ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ട്. കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളില്‍ നിന്നാണ് മനുഷ്യരിലേക്ക് പ്രധാനമായും പനി പടരുന്നത്. പക്ഷിപ്പനി മനുഷ്യനിലേക്ക് ആദ്യം പടര്‍ന്നത് 1997ല്‍ ഹോങ്കോങ്ങിലാണ്. പനിപിടിച്ച്‌ അന്ന് ഒട്ടേറെ മരണങ്ങളുണ്ടായി. ചൈനയ്ക്ക് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും പക്ഷിപ്പനി മനുഷ്യനിലേക്ക് പടര്‍ന്നു. 2003ലും 2004ലും ഏഷ്യന്‍രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ രോഗമെത്തി. 2014 നവംബറില്‍ കേരളത്തിലെ ഒന്നിലധികം ജില്ലകളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചിരുന്നു.

Related Articles

Back to top button