KeralaLatestThiruvananthapuram

കവിത – ചിത്രമല്ല. ചരിത്രവും!

“Manju”

കവിത

ചിത്രമല്ല. ചരിത്രവും!

കൊച്ചിനെ താനേ എടുത്തിട്ടു
തോളിൽകിടത്തീട്ടു
ഒക്കത്തിരുത്തീട്ടു
തറയിൽകിടത്തീട്ടു-
മ്മ കൊടുത്തിട്ടു
തുടയിൽനുള്ളീട്ടു
തലമുടിതടവീട്ടു
കണ്ണു തുറക്കാത്ത
കൊച്ചിനെ നോക്കി
ചിരിപ്പവളാരിവൾ?

കണ്ടുനില്പോരല്ല
കണ്ടുനീങ്ങുന്നവർ
മിണ്ടുന്നു പെണ്ണിന്റെ
കൊച്ചിനെയാരോ
രാത്രിയിൽ കൊന്നു
തെരുവിലെറിഞ്ഞു
ദുഖമവൾക്കറിയില്ല
തെരുവു തെണ്ടി-
യവൾമന്ദബുദ്ധി!

രാഷ്ട്രമേ ഭരണമേ
പ്രബുദ്ധസംസ്കാരമേ
ചുമ്മാതിരുന്നു നാം
ചുമ്മാപറയുന്ന
ചുമ്മാപ്രമാണങ്ങൾ
ഇവിടെവന്നൊന്നു
നിശ്ശബ്ദമാവട്ടേ!

കവിതയ്ക്കുസുഗതയും
വഴിയിലില്ലല്ലോ!

ജയചന്ദ്രൻ തോന്നയ്ക്കൽ.

Related Articles

Back to top button