IndiaInternationalLatest

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം :ചര്‍ച്ച നാളെ

“Manju”

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന്് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ രണ്ടു മാസത്തെ ഇടവേളക്കു ശേഷം നാളെയാണ് ഒന്‍പതാംവട്ട ചര്‍ച്ച നടക്കുക. ചൈനീസ് മേഖലയിലെ മോള്‍ഡായില്‍വെച്ചാണ് ഇരു സൈനികരും തമ്മിലുള്ള കൂടിക്കാഴ്ച.
നവംബര്‍ ആറിനാണ് അവസാനവട്ട സൈനിക ചര്‍ച്ച നടന്നത്. രാജ്യത്തുനിന്നുള്ള സമ്പൂര്‍ണ്ണ പിന്മാറ്റമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിക്കാത്തതാണ് ചര്‍ച്ച നീണ്ടുപോകാനിടയാക്കുന്നത്. കഴിഞ്ഞ ചര്‍ച്ചകളില്‍ പങ്കെടുത്ത വിദേശകാര്യമന്ത്രാലയ പ്രതിനിധികളും നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രതികൂല കാലാവസ്ഥയിലും ഇരുരാജ്യങ്ങളുടെ സൈനികരും അതിര്‍ത്തിയില്‍ കാവല്‍ തുടരുകയാണ്.
ചൈനയുടെ സമീപനത്തില്‍ മാറ്റം വരുത്താത്തതിനാല്‍ സൈനിക വിന്യാസം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യ. ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തിലും അതിര്‍ത്തിയില്‍ സങ്കര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. അതിനാല്‍ ഏതു സമയത്തും ഒരു ഏറ്റുമുട്ടലിനുള്ള തയ്യാറെടുപ്പിലാണ് ഇരുകൂട്ടരും.

Related Articles

Back to top button