LatestThiruvananthapuram

ആ​ധാ​ര്‍ തൂ​ക്കി​വി​റ്റത് ത​പാ​ല്‍ ജീ​വ​ന​ക്കാ​രി​യു​ടെ ഭ​ര്‍​ത്താ​വ്

“Manju”

തിരുവനന്തപുരം: കാട്ടാക്കടയില്‍ ആക്രിക്കടയില്‍ ആധാര്‍ കാര്‍ഡുകളും, ബാങ്ക്, ഇന്‍ഷൂറന്‍സ് കമ്പനി രേഖകളും കൊണ്ടുപോയി വിറ്റത് തപാല്‍ വകുപ്പിലെ താല്‍ക്കാലിക ജീവനക്കാരിയുടെ ഭര്‍ത്താവ്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് പേപ്പറുകള്‍ക്കൊപ്പം തപാല്‍ ഉരുപ്പടികളും വില്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു.
ശ​നി​യാ​ഴ്ച രാ​വി​ലെ 11 ന് ​ആ​ണ് തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ലെ സ​ദാ​ശി​വ​ന്റെ ആ​ക്രി​ക്ക​ട​യി​ലാ​ണ് ആ​ധാ​ര്‍ കൂ​ട്ട​ത്തോ​ടെ ക​ണ്ടെ​ത്തു​ന്ന​ത്. ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ത​രം​തി​രി​ക്കുമ്പോ​ഴാ​ണ് ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ളും ബാ​ങ്ക്, ഇ​ന്‍​ഷൂ​റ​ന്‍​സ് കമ്പ​നി രേ​ഖ​ക​ളും ക​ണ്ട​ത്. ഇ​തോ​ടെ ക​ട​ക്കാ​ര്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
വ്യാ​ജ ആ​ധാ​ര്‍ ആ​ണോ​യെ​ന്ന​താ​യി​രു​ന്നു ആ​ദ്യ സം​ശ​യം. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ണം ക​ര​കു​ള​ത്ത് ത​പാ​ല്‍​വ​കു​പ്പി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യി​ലേ​യ്ക്കെ​ത്തി. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ മ​ദ്യ​പി​ച്ചെ​ത്തി​യ ഭ​ര്‍​ത്താ​വാ​ണ് പേ​പ്പ​റു​ക​ള്‍​ക്കൊ​പ്പം ത​പാ​ല്‍ ഉ​രു​പ്പ​ടി​ക​ളും ആ​ക്രി​ക്ക​ട​യി​ല്‍ കൊ​ണ്ടു പോ​യി വി​റ്റ​തെ​ന്ന് ഇ​വ​ര്‍ സ​മ്മ​തി​ച്ചു.
തപാല്‍ ജീവനക്കാരിയേയും ഭര്‍ത്താവിനെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. തപാല്‍ ഉരുപ്പടികള്‍ നഷ്ടമായ ആരെങ്കിലും പരാതി നല്‍കിയാല്‍ ഇരുവര്‍ക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button