IndiaLatest

റിപ്പബ്ലിക് ദിനം; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി

“Manju”

റിപ്പബ്ലിക് ദിനം; ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി - Express Kerala

ശ്രീജ.എസ്

ഡല്‍ഹി; റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകള്‍ ഉപയോഗിച്ച്‌ റോഡുകള്‍ എല്ലാം അടച്ചു. പല സ്ഥനങ്ങളിലും പൊലീനൊപ്പം അര്‍ധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ വെല്ലുവിളികള്‍ ഉണ്ടായാല്‍ കൃത്യമായ രീതിയില്‍ നേരിടുക എന്ന ലക്ഷ്യത്തോടെയുള്ള സുരക്ഷാക്രമീകരണങ്ങളാണ് തലസ്ഥാന നഗരിയില്‍ ഒരുക്കിയിട്ടുള്ളത്.

അതേസമയം രാജ്യ തലസ്ഥാനത്ത് ജനുവരി 26ന് കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ പരേഡില്‍ രണ്ടുലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍. 100 കിലോമീറ്റര്‍ ട്രാക്ടര്‍ റാലിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് കര്‍ഷകര്‍ ഒരുക്കിയിട്ടുളളത്.

ട്രാക്ടറുകളുടെ നീക്കം സുഗമമാക്കുന്നതിനായി 2500 സന്നദ്ധ പ്രവര്‍ത്തകരെയും ക്രമീകരണങ്ങള്‍ നിയന്ത്രിക്കുന്നതിനായി കണ്‍ട്രോള്‍ റൂമും തയ്യാറാക്കിയിട്ടുണ്ട്. പരേഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി 20 അംഗ കേന്ദ്ര സമിതിയെയും കര്‍ഷകര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കീഴില്‍ നിരവധി ഉപസമിതികളും പ്രവര്‍ത്തിക്കും.

 

Related Articles

Back to top button