IndiaLatest

നഗരമധ്യത്തില്‍ പുലി

“Manju”

 

ബെംഗളൂരു: ബെംഗളൂരു നഗരമധ്യത്തില്‍ റോഡിലെ അപാര്‍ട്‌മെന്റില്‍ പുലി. താമസസമുച്ചയത്തില്‍ പുലിയെ കണ്ടതിന്റെ ഞെട്ടലിലാണ് ബെംഗളൂരു നഗരം. ബെന്നാര്‍ഘട്ടെ റോഡിലെ പാര്‍കിങ്ങില്‍ ശനിയാഴ്ച പുലര്‍ച്ചെയാണു പുലിയെ കണ്ടെത്തിയത്. 5.20നു പുലി പാര്‍ക്കിങ്ങിലേക്കു കയറുന്നതും 6നു പുറത്തേക്കു പോകുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കുടുങ്ങുകയായിരുന്നു.

ഹുളിമാവ് തടാകത്തോടു ചേര്‍ന്നുള്ള ബേഗൂര്‍, കൊപ്പ മേഖലകളിലുള്ളവരാണു പുലി ഭീതിയില്‍ കഴിയുന്നത്. ഇവിടേക്ക് ബെംഗളൂരു നഗരമധ്യത്തില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രമാണുള്ളത്. ബെന്നാര്‍ഘട്ടെ നാഷനല്‍ പാര്‍കില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയുള്ള മേഖലയിലാണു പുലിയെ കണ്ടത്.
2016ല്‍ നഗരത്തില്‍ തന്നെയുള്ള മാറത്തഹള്ളിയിലെ സ്‌കൂളില്‍ പുലിയിറങ്ങിയിരുന്നു. അന്നു പുലിയെ പിടിക്കാന്‍ ശ്രമിച്ച വനം ജീവനക്കാരനെ ആക്രമിക്കുകയും ചെയ്തു. വനമേഖലയില്‍ നിന്ന് ആനകളിറങ്ങുന്ന സംഭവങ്ങളും പതിവാണ്.

Related Articles

Back to top button