IndiaKeralaLatest

ചരിത്രം രചിക്കാന്‍ സ്വാതി

“Manju”

ചരിത്രം രചിക്കാന്‍ സ്വാതി
ന്യൂഡല്‍ഹി: അടുത്ത ദിവസം രാജ്യതലസ്ഥാനത്ത്‌ നടക്കുന്ന റിപ്പബ്ലിക്‌ ദിനാഘോഷത്തില്‍ ചരിത്ര ദൗത്യം നിറവേറ്റാനൊരുങ്ങുകയാണ്‌ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഫ്‌ളൈറ്റ്‌ ലെഫ്‌റ്റനന്റ്‌ ആയിട്ടുള്ള സ്വാതി റാത്തോര്‍. ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി നാളെ റിപ്പബ്ലിക്‌ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്‌പഥില്‍ നടക്കുന്ന ഫ്‌ളൈറ്റ്‌ പാസ്റ്റിന്‌ നേതൃത്വം നല്‍കുന്ന ആദ്യവനിതയാകും നാളെ സ്വാതി റാത്തോര്‍.
തന്റെ മകള്‍ക്ക്‌ ഇത്തരത്തിലൊരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, ചരിത്രപരമായ ആ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുന്നതായും സ്വാതിയുടെ പിതാവ്‌ ഡോ. ഭവാനി സിങ്‌ റാത്തോര്‍ പറഞ്ഞു. രാജസ്ഥാന്‍ കാര്‍ഷികവകുപ്പ്‌ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ആണ്‌ ഡോ. ഭവാനി സിങ്‌. തന്റെ മകളുടെ വിജയത്തിനായി രാജ്‌ത്തെ എല്ലാ മാതാപിതാക്കളും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
രാജസ്ഥാനിലെ നഗവൂര്‍ ജില്ലയില്‍ ജനിച്ച സ്വാതിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം അജ്‌മീറില്‍ ആയിരുന്നു. തന്റെ സ്‌കൂള്‍ വിദ്യഭ്യാസത്തിന്‌ ശേഷം എന്‍സിസി എയര്‍ വിങില്‍ ചേര്‍ന്ന്‌ സ്വാതിയുടെ സ്വപ്‌നം പൈലറ്റ്‌ ആവുക എന്നതായിരുന്നു. 2014ല്‍ ആദ്യശ്രമത്തില്‍ തന്നെ സ്വാതിക്ക്‌ ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ കിട്ടി. സ്വാതിയുടെ സഹോദരന്‍ മര്‍ച്ചന്റ്‌ നേവിയിലാണ്‌ ജോലി ചെയ്യുന്നത്‌.
തന്റെ മകളെയും മകനെയും വേര്‍തിരിച്ച്‌ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും അത്‌കൊണ്ട്‌ തന്നെയാണ്‌ തന്റെ മകള്‍ക്ക്‌ ഈ നേട്ടങ്ങള്‍ കാവരിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്നും സ്വാതിയുടെ മാതാവ്‌ രാജേഷ്‌ കന്‍വാര്‍ പറഞ്ഞു. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്തരാ രാജ സിന്ധ്യ ട്വിറ്ററിലൂടെ ആശംസ അറിയിച്ചു. വീരഭൂമിയിലെ മകള്‍ രാജ്യത്തിന്‌ അഭിമാനമായി മാറുന്നു എന്നായിരുന്നു ബിജെപി നേതാവിന്റെ ട്വീറ്റ്‌. റിപ്പബ്ലിക്‌ ദിനത്തിലെ ഫ്‌ളൈറ്റ്‌ പാസ്റ്റ്‌ വിജയകരമായി തീരട്ടെയെന്നും വസുന്തരാ രാജ സിന്ധ്യ പറഞ്ഞു.
സ്വാതിക്ക്‌ എല്ലാവിധ ആശംസകളും നേരുന്നതായി മുന്‍ രാജ്യസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും അറിയിച്ചു. സംസ്ഥാനത്തിന്‌ മാത്രമല്ല രാജ്യത്തെ സ്‌ത്രീശാക്തീകരണത്തിന്റെ പ്രതീകമായി മാറാന്‍ സ്വാതിക്ക്‌ കഴിഞ്ഞെന്നും സച്ചിന്‍ ബൈലറ്റ്‌ തന്റെ ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button