IndiaLatest

കേണല്‍ സന്തോഷ് ബാബുവിന് മഹാവീര ചക്രം

“Manju”

ഗൽവാനിൽ വീരമൃത്യു വരിച്ച കേണൽ ബി സന്തോഷ് ബാബുവിന് മഹാവീർ ചക്ര  നൽകിയേക്കുമെന്ന് റിപ്പോർട്ട് | Col Santosh Babu Galwan valley hero may be  awarded Mahavir Chakra
ഡല്‍ഹി: ഗാല്‍വന്‍ യുദ്ധവീരന്‍ കേണല്‍ സന്തോഷ് ബാബുവിന് രാഷ്ട്രത്തിന്റെ ആദരം. മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് മഹാവീര ചക്രം നല്‍കി ആദരിക്കും.
ഗാല്വന്‍ താഴ്വരയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് കുമാറിന്റെ പോരാട്ട വീര്യത്തിനുള്ള അംഗീകാരമായാണ് കേന്ദ്ര സര്‍ക്കാര്‍ യുദ്ധകാലത്തെ രണ്ടാമത്തെ വലിയ ധീരതാ പുരസ്കാരമായ മഹാവീര ചക്രം നല്‍കുന്നത്. ഗാല്വന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ചൈനീസ് സേനയെ ധീരമായി എതിരിട്ട് തുരത്തിയോടിച്ച ഇന്ത്യന്‍ സൈന്യത്തെ നയിച്ച പോരാളിയായിരുന്നു കേണല്‍ സന്തോഷ് ബാബു. കഴിഞ്ഞ ജൂണ്‍ 15നായിരുന്നു ഗാല്വന്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ നാല്‍പ്പതോളം ചൈനീസ് സൈനികരെ വകവരുത്തി ഇന്ത്യ ചൈനയുടെ കുതന്ത്രങ്ങള്‍ പരാജയപ്പെടുത്തിയിരുന്നു.

Related Articles

Back to top button