ErnakulamKeralaLatest

കൊച്ചിയില്‍ കര്‍ഷക റിപ്പബ്ലിക് ഡേ പരേഡ്

“Manju”

സിന്ധുമോൾ. ആർ

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ നടത്തുന്ന റിപ്പബ്ലിക് ഡേ പരേഡിന് ഐക്യദാര്‍ഢ്യവുമായി കൊച്ചിയിലും പരേഡ്. കര്‍ഷക സമര ഐ​ക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തിലാണ് ജനുവരി 26ന് വൈകുന്നേരം മൂന്ന് മണിക്ക് കലൂര്‍ സ്റ്റേഡിയത്തില്‍ നിന്ന് ഹൈക്കോടതി ജം​ഗ്ഷന്‍ വരെ പരേഡ് നടത്തുന്നത്.

നമുക്കും വരുന്ന തലമുറകള്‍ക്കും വേണ്ടി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യപ്പെടുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് സമരസമിതി കുറിപ്പില്‍ പറഞ്ഞു. പരേഡില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് കര്‍ഷക സമര ഐ​ക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനര്‍ പുരുഷന്‍ ഏലൂര്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button