IndiaLatest

വര്‍ക്ക് ഫ്രം ജീവനക്കാര്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍ കേന്ദ്രബജറ്റിലുണ്ടാകുമെന്ന് സൂചന

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി : കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായ സാഹചര്യത്തില്‍ കേന്ദ്രബജറ്റില്‍ ഇത്തരക്കാര്‍ക്കായി വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. വര്‍ക്ക് ഫ്രം ഹോം ജീവനക്കാര്‍ക്ക് ആദായനികുതി ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും രാജ്യത്തിന്റെ വിദൂര ദേശങ്ങളില്‍ ഇരുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്കുണ്ടാകുന്ന കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഇടം കിട്ടിയേക്കും.

പ്രത്യേകിച്ചും ശമ്ബളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് നികുതി ഇളവ് നല്‍കാമെന്ന് പിഡബ്ല്യുസി ഇന്ത്യയുടെ സീനിയര്‍ ടാക്‌സ് പാര്‍ട്‌നറായ രാഹുല്‍ ഗാര്‍ഗ് അഭിപ്രായപ്പെട്ടു. ജോലി ചെയ്യുന്ന ഓരോ വ്യക്തിക്കും കിഴിവും നികുതി ഇളവും ലഭിക്കുന്നത് ഡിമാന്‍ഡ് സൃഷ്ടിക്കുന്നതിനും കാരണമാകും, ഗാര്‍ഗ് ലൈവ് മിന്റിനോട് പറഞ്ഞു.

Related Articles

Back to top button