KeralaLatestMalappuram

ഡെന്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

“Manju”

പി.വി.എസ്

മലപ്പുറം :തിരൂർ പോലീസ്‌ ലൈനിലെ ഡോ. മുഹമ്മദ്‌ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഡെന്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിലായി. ക്ലിനിക്കിൽനിന്ന് 50,000 രൂപയും മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. വർക്കല വെട്ടോർ സ്വദേശി കുനുകല്ല് ഷെമീറി (37)നെയാണ് വർക്കല വെച്ച് തിരൂർ പോലീസ് അറസ്റ്റുചെയ്തത്. പ്രതി ബൈക്കിൽ എത്തി മാല മോഷ്ടിച്ച കേസിൽ മഞ്ചേരി പോലീസ് അറസ്റ്റുചെയ്ത് ജയിലിൽ കഴിഞ്ഞുവരികയായിരുന്നു. അടുത്തകാലത്താണ് പ്രതി ജാമ്യത്തിലിറങ്ങിയത്. കൊല്ലം ഉൾപ്പെടെ മറ്റു ജില്ലകളിലും സമാന കേസ്സുകളുണ്ടെന്ന് പോലീസ്.

 

Related Articles

Back to top button